ഈ ബ്ലോഗിൽ ഞാൻ നിങ്ങളെ
പരിചയപ്പെടുത്തുന്നത് ഒരു മൊബൈൽ
ഫോണിൽ നിന്നും L C D പ്രോജെക്ടർ എങ്ങനെ നിർമിക്കാം
എന്നതിനെ കുറിച്ചാണ്.
ഉപയോഗിക്കുമ്പോൾ പഴയ മൊബൈൽ
ഫോണ് ഉപയോഗിക്കണം. കാരണം മൊബൈൽ ചീത്തയായാലും
കുഴപ്പമില്ല. ആദ്യം ഫോണ് ശ്രദ്ധാപൂർവ്വം
ഇളക്കുക. അതിനായി മൊബൈൽ സ്ക്രൂ
ഡ്രൈവർ ഉപയോഗിക്കുക. മറ്റേതെങ്കിലും സ്ക്രൂ ഡ്രൈവർ ആണ്
ഉപയോഗിക്കുന്നതെങ്കിൽ മൊബൈലിലെ സ്ക്രൂ ചീത്തയാകും
പിന്നെ മൊബൈൽ സ്ക്രൂ ഡ്രൈവർ
പോലും ഉപയോഗിക്കാൻ പറ്റാതെ ആകും അതുകൊണ്ട്
സൂക്ഷിച്ചു തുറക്കുക.
തുറന്ന ശേഷം ഫോണിൻറെ ഡിസ്പ്ലേ
സൂക്ഷിച്ചു ഇളക്കുക. ഡിസ്പ്ലേ സ്ട്രിപ്
മുറിയാതെയോ പോട്ടിപോകാതെയോ സൂക്ഷിക്കണം. പതിയെ ഡിസ്പ്ലേ സ്ട്രിപ്
മൊബൈലിൽ നിന്നും ഇളക്കിയ ശേഷം
ഡിസ്പ്ലേയുടെ വശങ്ങൾ നഖം ഉപയോഗിച്ച്
ഇളക്കുക. മൂർച്ചയുള്ള ആയുധങ്ങൾ കഴിവതും ഉപയോഗിക്കാതിരിക്കുക.
കാരണം ഡിസ്പ്ലേ പോറൽ വീഴാനും
സ്ട്രിപ് കീറി പോകാനും സാധ്യതയുണ്ട്.
ഇളക്കിയ ഡിസ്പ്ലേ രണ്ടു ഭാഗങ്ങളായി
കിട്ടുന്നതാണ്.അതിൽ ഒരു ഭാഗത്തിൽ
സ്ട്രിപ് വയറിൻറെ ഒരു ഭാഗവും
മറ്റേ ഭാഗത്തിൽ സ്ട്രിപ് വയറിന്റെ
ബാക്ക് ലൈറ്റ് L E D യും കാണാം.
ഇതിൽ ലൈറ്റ് വരുന്ന
ഭാഗത്തിൽ ഒരു സിൽവർ
കോട്ടിങ്ങും അത് പോരാതെ
രണ്ടോ മൂന്നോ ലെയറും കാണും.
ഇതെല്ലാം ഫിൽറ്റെർ ലെയർ ആണ്.ഈ ഭാഗം
നമുക്ക് ആവശ്യമില്ല എങ്കിലും അതിൽ
കയ്കടത്താതിരിക്കുന്നതായിരിക്കും നല്ലത്.
ഇളക്കിയ ഫോണ് ഡിസ്പ്ലേയിൽ ഒരു
കറുത്ത ഗ്ലാസ് നമുക്ക് കിട്ടും
ഇതാണ് സ്ട്രിപ് വയറോടു കൂടിയ
ഡിസ്പ്ലേ ഇതിലാണ് നാം വീഡിയോയും
മറ്റും കാണുന്നത്. പിന്നെ ഒരു
കാര്യം മൊബൈൽ തിരഞ്ഞെടുക്കുമ്പോൾ മെമ്മറി
കാർട് ഇടാൻ കഴിയുന്നതും ബാറ്ററി
ചാർജു നിൽക്കുന്നതുമായ മൊബൈൽ യൂസ് ചെയ്യണം.
ഇനി പതുക്കെ ഡിസ്പ്ലേ സ്ട്രിപ് മൊബൈലിൽ
കണക്റ്റ് ചെയ്യുക. ശേഷം മൊബൈൽ
ഓണ് ചെയ്യുമ്പോൾ നിങ്ങൾക്ക്
മൊബൈൽ സ്ക്രീനിൽ ദ്രിശ്യങ്ങൾ കാണാം.
എന്നാൽ അത്ര വ്യക്തമായിരിക്കില്ല.
ഇനി ചെയ്യേണ്ടത് നല്ല ലൈറ്റ് പവറുള്ള
ഒരു ടോർച് എടുക്കണം.
ഈ ടോർച് മൊബൈൽ
സ്ക്രീനിലൂടെ പ്രകാശിപ്പിക്കുക. ഈ പ്രകാശത്തിൻറെ
മധ്യത്തിൽ ഒരു convex ലെൻസ് ( രണ്ടു
ഭാഗവും പുറത്തേക്കു ഉരുണ്ട ലെൻസ് ) പിടിക്കുകയാണെങ്കിൽ
ദ്രിശ്യം വളരെ വ്യക്തമായി കാണാൻ
കഴിയും. ഈ പ്രകാശം
പതിക്കുന്നത് ഒരു വെളുത്ത
പ്രതലതിലായിരിക്കണം എങ്കിൽ മാത്രമേ നല്ല
രീതിയിൽ കാണാൻ പറ്റുകയുള്ളൂ. ഈ
മെക്കാനിസം നിങ്ങളുടെ യുക്തി പൂർവ്വം
സജ്ജീകരിക്കാം.
No comments:
Post a Comment